Header Ads

  • Breaking News

    ജില്ലയില്‍ അംഗന്‍ ജ്യോതി പദ്ധതിക്ക് തുടക്കം




    കണ്ണൂർ :- ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ 'നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ 'ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കുന്ന 'അംഗന്‍ ജ്യോതി' പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പുരാവസ്തു, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. അങ്കണവാടികള്‍ക്കുള്ള ഊര്‍ജ്ജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണം, പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മസേന നൂറു ശതമാനം യൂസര്‍ ഫീ പ്രഖ്യാപനം, പഞ്ചായത്തിനെ പ്രഥമ ശുഷ്രൂഷ ഗ്രാമമാക്കി മാറ്റുന്നതിന്റെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് തയ്യാറാക്കിയ 'പ്രഥമ ശുഷ്രൂഷ സഹായി 'പുസ്തകത്തിന്റെ പ്രകാശനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.

    പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ എം സി ജില്ലാ കോര്‍ഡിനേറ്റര്‍ പി കെ ബൈജു പദ്ധതി വിശദീകരിച്ചു. കണ്ണൂര്‍ സര്‍വകലാശാല പരിസ്ഥിതി വിഭാഗം അധ്യാപകന്‍ കെ മനോജ് വിഷയാവതരണം നടത്തി.സംസ്ഥാന എനര്‍ജി മാനേജ്മെന്റ് സെന്ററുമായി ചേര്‍ന്നാണ് അംഗന്‍ ജ്യോതി പദ്ധതി നടപ്പിലാക്കുന്നത്.

    ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലന്‍, പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, വൈസ് പ്രസിഡണ്ട് വി പ്രശാന്ത്, നെറ്റ് സീറോ ജില്ലാ കോര്‍ ഗ്രൂപ്പ് അംഗം കെ കെ സുഗതന്‍, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ സി എ ബിന്ദു, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ട്രഷറര്‍ പി പി ബാബു, പഞ്ചായത്ത് സെക്രട്ടറി പി പി സജിത എന്നിവര്‍ സംസാരിച്ചു

    No comments

    Post Top Ad

    Post Bottom Ad