Header Ads

  • Breaking News

    ഇന്ത്യൻ ആർമി കണ്ണൂർ ഡി എസ് സിയിൽ ആയുർവേദ വെൽനസ് സെൻറർ ഉദ്ഘാടനം ചെയ്തു



    കണ്ണൂര്‍: ഇന്ത്യന്‍ പ്രതിരോധ സേനാംഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സാ സൗകര്യം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിന്‍റ് കോര്‍പ്പ്സില്‍ ആയുര്‍വേദ വെല്‍നസ് സെന്‍ററിന് തുടക്കം കുറിച്ചു. ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷനാണ് സെന്‍ററിന്‍റെ പ്രവര്‍ത്തന ചുമതല. ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലെഫ്റ്റ്.ജനറല്‍ രാകേഷ് കപൂര്‍ വെല്‍നസ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ കമാന്‍റന്‍റ് ലെഫ്റ്റ്. കേണല്‍ ലോകേന്ദ്ര സിംഗ്, കേണല്‍ കൃഷ്ണന്‍ നായര്‍, ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.ഐ.ഭവദാസന്‍ നമ്പൂതിരി, മാനേജിംഗ് ട്രസ്റ്റി ഡോ.ഐ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഡോ.പി.വി.ധന്യ, ഡോ ഐ.ഉമേഷ് നമ്പൂതിരി എന്നിവര്‍ സന്നിഹിതരായി. ആയുര്‍വേദ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയ ശ്രീ രാകേഷ് കപൂര്‍ ആയുര്‍വേദ ചികിത്സാ പാരമ്പര്യത്തേയും, പഞ്ചകര്‍മ്മ ചികിത്സാരീതികളേയും പറ്റി ചോദിച്ചറിഞ്ഞു. പ്രതിരോധസേനകളുടെ ആരോഗ്യ സംരക്ഷണത്തിന് സേനാംഗങ്ങള്‍ക്ക് ഈ കേന്ദ്രം വലിയ മുതല്‍ കൂട്ടാവുമെന്ന്  അദ്ദേഹം പറഞ്ഞു. ആയുര്‍വേദ വെല്‍നസ്സ് ട്രീറ്റ്മെന്‍റിനോടൊപ്പം വിവിധ ആയുര്‍വേദ സ്പെഷ്യാലിറ്റികളായ നേത്ര ചികിത്സ, സന്ധിരോഗ ചികിത്സ, സ്പോര്‍ട്സ് ഇഞ്ച്വറി മാനേജ്മെന്‍റ് , ആയുര്‍വേദ ഗൈനക്കോളജി, സ്ട്രെസ്സ് മാനേജ്മെന്‍റ്, മുതിര്‍ന്ന പൗരന്മാർക്ക് ജെറിയാട്രിക് ചികിത്സ, ജീവിതശൈലി രോഗചികിത്സ എന്നിവയും ഇവിടെ ലഭ്യമായിരിക്കും. സേനാംഗങ്ങള്‍, വിമുക്തഭടډാര്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് ഈ കേന്ദ്രത്തിന്‍റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. നിലവില്‍ ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷന്‍ ചാരിറ്റബില്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തിലുള്ള ആയുര്‍വേദ ചികിത്സാകേന്ദ്രമായ ഐ.എന്‍.എസ് സമോറിന്‍ ആയുര്‍വേദ സെന്‍റര്‍ ഇന്ത്യന്‍ നാവിക ആക്കാദമി ഏഴിമലയില്‍ കഴിഞ്ഞ 15 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്നുണ്ട്. വിദേശ നാവിക ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ ഈ ചികിസാ കേന്ദ്രത്തില്‍ ചികിത്സ തേടി എത്തിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad