Header Ads

  • Breaking News

    ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു




    പഴയങ്ങാടി : ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഇലട്രിക്ക് പോസ്റ്റിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽപെട്ട് ചികിൽസയിലായിരുന്നു യുവാവ് മരിച്ചു.. മുട്ടം അങ്ങാടി സ്വദേശിയായ റിയാസ് (33 ) ആണ് മരിച്ചത്. ഈ മാസം 19 രാത്രിയിൽ കൊവ്വപുത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു അപകടം. ഉടനെ തന്നെ നാട്ടുകാരും മറ്റും ചേർന്ന് കണ്ണൂർ പരിയാരം ഗവ: മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.

    തുടർന്ന് തിവ്രപരിചരണ വിഭാഗത്തിൽ ചികിൽസ യിൽ ഇരിക്കവ്വേ ഇന്ന് പുലർച്ചക്ക് 4 മണി യോടെ മരിച്ചത്. മുട്ടത്തേ പരേതനായ കെ.പി. അസൈനാർ വലിയ കത്ത് മറിയം ദമ്പതികളുടെ മകനാണ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.  സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ശേഷം മുട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. 

    No comments

    Post Top Ad

    Post Bottom Ad