പ്രാദേശികവിഷയങ്ങൾ വർഗീയവൽക്കരിക്കുന്ന പോസ്‌റ്റുകൾ ഇനി മുതൽ പൊലീസ് നിരീക്ഷണത്തിൽ
പ്രാദേശിക പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. കേരളാ പൊലീസ് ഫെയിസ് ബുക്കിലൂടെ അറിയിച്ചു. വർഗീയ വിഷയങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു. യാദൃശ്ചികമായി നടക്കുന്ന പ്രാദേശികവിഷയങ്ങള്‍ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന രീതിയിലുള്ള സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. സൈബര്‍ പട്രോളിങ് നടത്തി വിവിധ സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുകയാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. പ്രാദേശിക പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടിക്കും നിർദ്ദേശം ഉണ്ട്.
No comments
Post a Comment