Sunday, January 26.

Header Ads

  • Breaking News

    പരീക്ഷ പേടി പാടേ മറക്കാം! ‘വി ഹെൽപ്പ്’ ടോൾ ഫ്രീ സേവനം ആരംഭിച്ചു



    തിരുവനന്തപുരം: വിവിധ പൊതുപരീക്ഷകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കായി ‘വി ഹെൽപ്പ്’ എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായ കേന്ദ്രം ആരംഭിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി തുടങ്ങിയ പരീക്ഷകൾ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പുതിയ സേവനത്തിന് തുടക്കമിട്ടിരിക്കുന്നത്. പരീക്ഷാവേളയിൽ കുട്ടികൾ അഭിമുഖീകരിക്കുന്ന സമ്മർദ്ദങ്ങളും പ്രശ്നങ്ങളും ലഘൂകരിക്കുന്നതിനും, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിനും വേണ്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വി ഹെൽപ്പ് സേവനം ആരംഭിച്ചിരിക്കുന്നത്.

    വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ കൗൺസിലിംഗ് സഹായം ലഭിക്കുന്നതാണ്. നിംഹാൻസ് ബെംഗളൂരുവിൽ നിന്ന് പരിശീലനം ലഭിച്ച സൗഹൃദ കോഡിനേറ്റർമാരാണ് കൗൺസിലിങ്ങിന് നേതൃത്വം നൽകുന്നത്. 1800 425 2844 എന്ന ടോൾ ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്. ടോൾ ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നത് വരെയും, എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകും. ഇതിന് പുറമേ, സംസ്ഥാനത്തെ മുഴുവൻ ഹയർസെക്കൻഡറി സ്കൂളുകളിലും സൗഹൃദ കോഡിനേറ്റർമാരുടെ നേതൃത്വത്തിൽ കൗൺസിലിംഗ് സജ്ജമാക്കിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad