Header Ads

  • Breaking News

    കോഴിക്കോട് എൻ ഐ ടിയിൽ മലയാളം പത്രങ്ങൾക്ക് വിലക്ക്; ദേശാഭിമാനിക്കുൾപ്പടെ വിലക്കേർപ്പെടുത്തി.


    കോഴിക്കോട് എൻ ഐ ടിയിൽ ഒരു വിഭാഗം മലയാളം പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തി. ദേശാഭിമാനിയുൾപ്പടെയുള്ള പത്രങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. ലൈബ്രറി , ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ പത്രമിടുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. മാതൃഭൂമി , മലയാള മനോരമ പത്രങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കി.അടുത്തിടെ സംഘപരിവാർ നേതാവ് സവർക്കറുടെ പേരിലുള്ള കലോത്സവം നടത്താൻ എൻഐടിയിൽ തീരുമാനമായതിൽ വലിയ പ്രതിഷേധങ്ങളുയർന്നിരുന്നു. എൻഐടിയിലെ പ്രൊഫസർ ഗാന്ധിവധത്തിൽ ഗോഡ്‌സെയെ പ്രകീർത്തിച്ചു സമൂഹമാധ്യമങ്ങളിൽ കമന്റ് ചെയ്തതും വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.രാജ്യത്തെ സംഘപരിവാർ അജണ്ടകൾ നടപ്പാക്കാൻ സഹായിക്കുന്ന വാർത്തകൾ പരമാവധി ഒഴിവാക്കുന്ന പത്രങ്ങളൊഴികെ മറ്റെല്ലാ പത്രങ്ങൾക്കും ക്യാമ്പസ്സിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇത് വിദ്യാർത്ഥികൾക്കിടയിൽ വലിയ ചാർത്തകകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

    No comments

    Post Top Ad

    Post Bottom Ad