പഴയങ്ങാടിയിൽ ഓൺലൈനിൽ ഐഫോൺ ബുക്ക് ചെയ്ത യുവാവിൻ്റെ പണം തട്ടിയെടുത്തു
പഴയങ്ങാടി: ഓൺലൈനിൽ ഐഫോൺ ബുക്ക് ചെയ്ത യുവാവിൻ്റെ പണം തട്ടിയെടുത്ത് വഞ്ചിച്ച തമിഴ്നാട് സ്വദേശിക്കെതിരെ കേസ്.പഴയങ്ങാടി അടുത്തിലയിലെ മർജ്ജാൻ മുഹമ്മദിൻ്റെ (28) പരാതിയിലാണ് ചെന്നൈ സ്വദേശി അശ്വിൻ രാം കണ്ണനെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്. 2021 ജൂലായ് 5 ന് പരാതിക്കാരനിൽ വാട്സ്ആപ്പിൽ അയച്ചുകൊടുത്ത പ്രതിയുടെ മൊബൈൽ നമ്പറിൽ ഐ ഫോൺ വാങ്ങുന്നതിനായി 45,000 രൂപ അയച്ചുകൊടുക്കുകയും പിന്നീട് ഫോൺ വാങ്ങുന്നത് വേണ്ടെന്ന് വെച്ച് ടാബിന് ഓർഡർ നൽകുകയും പ്രതി ആവ ശ്യപ്പെട്ട പ്രകാരം കഴിഞ്ഞ വർഷം ഫെബ്രവരി 24 ന് 5000 രൂപ വീണ്ടും അയച്ചുകൊടുക്കുകയും ചെയ്തു പിന്നീട് ഓർഡർ നൽകിയ സാധനമോ കൊടുത്ത പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
No comments
Post a Comment