Header Ads

  • Breaking News

    മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി പേവാര്‍ഡ് ഉദ്ഘാടനം ഏഴിന്


    പറശ്ശിനിക്കടവ് : മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച കെ എച്ച് ആര്‍ ഡബ്ല്യൂ എസ് പേവാര്‍ഡ് ഉദ്ഘാടനം ഫെബ്രുവരി ഏഴിന് രാവിലെ ഒമ്പത് മണിക്ക് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിക്കും. 

    പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കാഷ്വാലിറ്റി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നിര്‍വഹിക്കും.

    3.76 കോടി രൂപ ചെലവില്‍ 32 മുറികളോട് കൂടി നിര്‍മ്മിച്ച പേവാര്‍ഡില്‍ 100 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad