Header Ads

  • Breaking News

    കണ്ണൂർ പുഷ്പോത്സവം; കണ്ണിന് കുളിരായി അപൂർവ ജല സസ്യങ്ങൾ



    വനാന്തരങ്ങളിൽ കാണുന്ന അപൂർവയിനം ശുദ്ധജല സസ്യങ്ങളാൽ വർണാഭമാണ് കണ്ണൂർ പുഷ്പോത്സവം. പോലീസ് മൈതാനത്ത്‌ ജില്ലാ അഗ്രിഹോർട്ടിക്കൾച്ചറൽ സൊസൈറ്റിയാണ് സംഘാടകർ.40 ടാങ്കുകളിലായി 40 ഇനത്തിൽപ്പെട്ട ജലസസ്യങ്ങളാണ് മുഖ്യ ആകർഷണം. ശ്രീലങ്ക, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്ന് കടൽ കടന്ന് എത്തിയവയോടൊപ്പം ത്ധാർഖണ്ഡ്‌,ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള സ്വദേശികളായ അപൂർവ ഇനം ജലസസ്യങ്ങളും ഉണ്ട്.

    വയനാട്ടിലെ ഉൾക്കാടുകളിൽനിന്നും എത്തിച്ച ജല സസ്യങ്ങളും അക്വേറിയത്തിൽ കാണാം. ചുവപ്പ്, പച്ച, മഞ്ഞ എന്നി നിറങ്ങളിലാണ് ഇവ. ഉയർന്ന് വളരുന്നതും കള്ളിച്ചെടിയുടെ മാതൃകയിലുള്ളതുമായ രീതിയിലും അകൃതിയിലുമാണ് ശുദ്ധജല സസ്യങ്ങൾ വളരുന്നത്. ടോണിന, ജുൻക്കസ് റപ്പനീസ്, റോൾട്ട, ഹൈഡ്രോ ഫില ഡിഫോമിൻസ് തുടങ്ങിയ ഇനത്തിൽപ്പെട്ട സസ്യങ്ങളാണ് പ്രദർശത്തിനുള്ളത്.

    അപൂർവം ജല സസ്യങ്ങൾ വില്പനയില്ല. പക്ഷേ, പൊതുജനങ്ങൾക്ക് ഇവയെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു. ശുദ്ധജലത്തിൽ പ്രത്യേകം തയ്യാറാക്കിയ ടാങ്കിലാണ് ഇവ വളർത്തുന്നത്.

    No comments

    Post Top Ad

    Post Bottom Ad