Header Ads

  • Breaking News

    സംസ്ഥാനത്ത് പി എസ് സി പരീക്ഷകളിൽ ബയോമെട്രിക് പരിശോധന വ്യാപകമാക്കും


    സംസ്ഥാനത്തെ പിഎസ് സി പരീക്ഷകളിൽ ആൾമാറാട്ടം തടയാൻ കർശന നടപടി. ഉദ്യോഗാർത്ഥികളുടെ ബയോമെട്രിക് പരിശോധന വ്യാപകമാക്കാനാണ് തീരുമാനം. കൂടാതെ പരിശോധനയ്ക്കായി കൂടുതൽ ഉപകരണങ്ങൾ വാങ്ങാനും തീരുമാനിച്ചു. സർവകലാശാല ലാസ്റ്റ് ഗ്രേഡ് മെയിൻ പരീക്ഷയിലെ ആൾമാറാട്ട ശ്രമത്തിനെ തുടർന്നാണ് നടപടി.

    അതിനിടെ ആൾമാറാട്ടം നടത്താൻ ശ്രമിച്ച രണ്ടു പ്രതികളേയും ഇതുവരെ കണ്ടെത്താനായില്ല. നേമം സ്വദേശി അമൽജിത്തിനു വേണ്ടിയാണ് പകരക്കാരൻ പരീക്ഷാ ഹാളിൽ എത്തിയത്. ഇയാളെ ഇതുവരെതിരിച്ചറിഞ്ഞിട്ടില്ല. ഉദ്യോഗാർത്ഥികളുടെ ബയോമെട്രിക് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ യന്ത്രവുമായി എത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു


    No comments

    Post Top Ad

    Post Bottom Ad