സംസ്ഥാനത്ത് സ്കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് ഒന്നു മുതല്‍
സ്കൂള്‍ വാർഷിക പരീക്ഷകള്‍ മാർച്ച് ഒന്നുമുതല്‍ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന ക്യു.ഐ.പി യോഗത്തില്‍ തീരുമാനം.പ്രൈമറി, ഹൈസ്കൂള്‍ എന്നിവ ഒന്നിച്ചുള്ള സ്കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകള്‍ക്ക് മാർച്ച് ഒന്ന് മുതല്‍ 27 വരെയായിരിക്കും പരീക്ഷ. എസ്.എസ്.എല്‍.സി പരീക്ഷ ദിവസങ്ങളില്‍ ഇവിടെ മറ്റ് ക്ലാസുകള്‍ക്ക് പരീക്ഷയുണ്ടാകില്ല. എന്നാല്‍ തനിച്ചുള്ള പ്രൈമറി സ്കൂളുകളില്‍ മാർച്ച് 18 മുതല്‍ 26 വരെയായിരിക്കും വാർഷിക പരീക്ഷ.
മുസ്ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകള്‍ക്ക് റമദാൻ വ്രതത്തിന് ശേഷം പരീക്ഷ നടത്താനാണ് ധാരണ. വിശദമായ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.
No comments
Post a Comment