കന്നഡയില്‍ വൻ ആരാധക പിന്തുണയുള്ളൊരു നടനാണ് ദര്‍ശൻ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാട്ടേരയ്ക്ക് ലഭിക്കുന്ന പ്രേക്ഷകസ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

റിലീസിന്‍റെ ഒരു മാസം പിന്നിട്ടപ്പോള്‍ ഇതുവരെ ഒരു തെലുങ്ക് ചിത്രത്തിനും സാധിക്കാത്ത നേട്ടമാണ് ദര്‍ശന്‍ ചിത്രം നേടിയെടുത്തത്. മികച്ച ഓപ്പണിംഗ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത് എന്നാൽ സമാനനില തുടർന്നുള്ള ദിവസങ്ങളിലും ലഭിച്ചതോടെയാണ് കാട്ടേരയിലേക്ക് സിനിമാവ്യവസായത്തിന്‍റെ സവിശേഷ ശ്രദ്ധ പതിഞ്ഞത്.