ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ല; ഇ.പി.ജയരാജന്‍
കണ്ണൂര്‍: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോ വയലില്‍ പി.വി.സത്യനാഥിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ക്രിമിനല്‍ വാസനയുണ്ടെന്ന് മനസിലാക്കിയപ്പോള്‍ പ്രതിയായ അഭിലാഷിനെ ആറ് വര്‍ഷം മുമ്പ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഇയാള്‍ ദുബൈയില്‍ പോയെന്നാണ് അറിവ്.
ആറ് മാസം മുമ്പാണ് ഇയാള്‍ തിരിച്ചെത്തിയത്. ഇതിന് ശേഷം സമൂഹമാധ്യമങ്ങളിലെല്ലാം പാര്‍ട്ടി വിരുദ്ധ നിലപാടാണ് ഇയാള്‍ സ്വീകരിക്കുന്നത്. കൊലപാതകത്തിന് കാരണം പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. കൊലപാതകം ആസൂത്രിതമാണെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച രാത്രി 10നാണ് സി.പി.എം കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയായ പുളിയോറ വയലില്‍ പി.വി. സത്യനാഥിനെ (66) വെട്ടിക്കൊലപ്പെടുത്തിയത്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്ര ഓഫീസിന് സമീപത്തു വെച്ചാണു വെട്ടേറ്റത്.
No comments
Post a Comment