കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി; പരിക്കേറ്റ സച്ചിൻ സുരേഷ് ദീർഘനാളത്തേക്ക് പുറത്ത്
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വൻ തിരിച്ചടി. പരിക്കേറ്റ ഗോൾകീപ്പർ സച്ചിൻ സുരേഷിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. താരം ദീർഘനാളത്തേക്ക് ടീമിന് പുറത്തായേക്കുമെന്നാണ് റിപ്പോർട്ട്. 2023-24 ഐഎസ്എൽ സീസൺ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകും.ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിനിടെയാണ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് പരിക്കേറ്റത്. ത്സരത്തിൻ്റെ ആദ്യ പകുതിയിൽ സച്ചിൻ എതിരാളിയുമായി കൂട്ടിയിടിച്ച് നിലത്ത് വീഴുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ മലയാളി ഗോൾകീപ്പറെ സ്‌ട്രെച്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. താരത്തിൻ്റെ തോളിനേറ്റ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്
No comments
Post a Comment