കാന്‍ഡിഡ ഓറിസ്' ഫംഗല്‍ ബാധ വ്യാപകമാകുന്നു
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വളരെ എളുപ്പത്തില്‍ പകരുന്ന 'കാന്‍ഡിഡ ഓറിസ്' ഫംഗല്‍ ബാധ വ്യാപകമാകുന്നുവെന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തു വരുന്നത്. ഇത്തരമൊരു കേസ് ശ്രദ്ധയില്‍പ്പെടുന്നത് ജനുവരി ആദ്യമായാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവരെ തന്നെയാണ് ഈ രോഗം ഏറെ ബാധിക്കുന്നത്. ഈ രോഗം ബാധിച്ചാല്‍ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ അണുബാധ പിടിപെടും. ചെവിയിലോ, ചെറിയ മുറിവുകളുണ്ടായിട്ടുണ്ടെങ്കില്‍ അതിലോ, അതല്ലെങ്കില്‍ രക്തത്തിലാകെയോ തന്നെയാകാം ഈ അണുബാധ പിടിപെടാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പല രോഗികളിലും ഈ രോഗത്തിന്റെ തീവ്രതയും ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും.
ഫംഗസ് ബാധയുള്ളയാള്‍ തൊട്ട പ്രതലങ്ങള്‍, ഉപയോഗിച്ച സാധനങ്ങള്‍ എല്ലാം രോഗം പടരാന്‍ കാരണമാകുമെന്നും പറയപ്പെടുന്നുണ്ട്. ചികിത്സയിലിരിക്കുന്ന രോഗികളുപയോഗിച്ച സാധനങ്ങളിലെല്ലാം ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ ഫംഗസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ രോഗമുള്ളവര്‍ മാറി താമസിക്കുകയെന്നത് നിര്‍ബന്ധമാണ്.പകര്‍ച്ച വ്യാധിയുമായി ബന്ധപ്പെട്ട് യുഎസില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
No comments
Post a Comment