അധ്യാപകരുടെ ക്ലസ്റ്റർ യോഗത്തിൽ മികച്ച പങ്കാളിത്തം; നന്ദി അറിയിച്ച് മന്ത്രി വി ശിവൻകുട്ടി
അധ്യാപക പരിശീലനത്തിനുള്ള മൂന്നാംഘട്ട ക്ലസ്റ്റർ യോഗത്തിൽ എത്താതിരുന്ന അധ്യാപകർക്കുള്ള പ്രത്യേക പരിശീലനത്തിന് മികച്ച അധ്യാപക പങ്കാളിത്തം. ആകെ 20,385 അധ്യാപകർ ക്ലസ്റ്റർ പരിശീലനത്തിന് എത്തി. എൽ പി വിഭാഗത്തിൽ 7,362 ഉം യു പി വിഭാഗത്തിൽ 5,570 ഉം ഹൈസ്‌കൂൾ വിഭാഗത്തിൽ 7,453 ഉം അധ്യാപകർ ആണ് പരിശീലനത്തിന് എത്തിയത്.ക്ലസ്റ്റർ പരിശീലനത്തിന് എത്തിയ അധ്യാപകരെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു.എൽ.പി. വിഭാഗത്തിൽ നൂറ്റി മുപ്പതും യു.പി. വിഭാഗത്തിൽ നൂറ്റി അമ്പത്തി ഏഴും ഹൈസ്‌കൂൾ വിഭാഗത്തിൽ ഇരുന്നൂറ്റി പതിന്നാലും എന്നിങ്ങനെ ആകെ അഞ്ഞൂറ്റിയൊന്ന് സെന്ററുകളിലായാണ് പരിശീലനം നടന്നത്.ഇതിനുമുമ്പ് 2023 ഒക്ടോബർ ഏഴിനും 20023 നവംബർ 23നുമാണ് ജനുവരി 27 നുമാണ് ക്ലസ്റ്റർ പരിശീലനങ്ങൾ നടന്നത്.
No comments
Post a Comment