ഹോട്ടൽ തൊഴിലാളികളെ ആക്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ.
കണ്ണൂർ.ഹോട്ടലിൽ അതിക്രമിച്ച് കയറി തൊഴിലാളികളെ ആക്രമിച്ച മൂന്ന് പേർക്കെതിരെ കേസ്. ഒരാൾ അറസ്റ്റിൽ.ചാലാട് സ്വദേശി ചന്ദ്രോത്ത് ഹൗസിൽ ദീപക് (33)നെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്‌തത്. ബോബൻ എന്ന ആയുഷ് അനൂപ് കണ്ടാലറിയാവുന്ന മറ്റെരാൾക്കുമെതിരെയാണ് പരാതിയിൽ പോലീസ് കേസെടുത്തത്. വ്യാഴാഴ്‌ച പുലർച്ചെ 1.30 മണിയോടെയായിരുന്നു അക്രമം.കണ്ണൂർ തില്ലേരിയിൽ പ്രവർത്തിക്കുന്ന കാൻ ബിബാംബു ഹോട്ടലിൽ അതിക്രമിച്ച് കയറിയ പ്രതികൾ ഹോട്ടലിൽക്ലീനിംഗിനിടെ ഒണ്ടേൻ റോഡിൽ താമസിക്കുന്ന തൊഴിലാളികളായ വെസ്റ്റ് ബംഗാൾ മിഡ്‌നാപൂർ സ്വദേശികളായ മഹിബൂബ്(23), ഷെയ്ക്ക് അബ്ബാസ്(28) എന്നിവരെ ഇരുമ്പ് പൈപ്പ് കൊണ്ടും മറ്റും ആക്രമിക്കുകയും കത്തികാണിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി ഹോട്ടൽ ഉടമ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഹോട്ടൽ മാലിന്യം കാറിൽ കൊണ്ടുപോയി തള്ളാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ ചക്രം പ്രതികളിലൊരാളുടെ കാലിൽ കയറി ഇറങ്ങി എന്ന് ആക്രോശിച്ചായിരുന്നു അക്രമം. കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു
No comments
Post a Comment