കൈത ചാമുണ്ഡി തെയ്യത്തിന് മർദ്ധനമേറ്റെന്ന് വാർത്ത തെറ്റെന്ന് കോലധാരി മുകേഷ് പണിക്കർ. വാർത്ത പ്രചരിപ്പിച്ചത് നാടിനെ മോശമായി ചിത്രീകരിക്കാനെന്ന് ക്ഷേത്ര കമ്മറ്റിയും.
കൂത്തുപറമ്പ്:തില്ലങ്കേരി പെരിങ്ങാനം മടപ്പുരയില്‍ കെട്ടിയാടിയ കൈതച്ചാമുണ്ഡി തെയ്യത്തെ നാട്ടുകാർ മർദ്ധിച്ചെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും കോലാധാരി മുകേഷ് പണിക്കറും ചേര്‍ന്ന് പേരാവൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിരൗദ്രമൂർത്തിയാണ് കൈതചാമുണ്ടി തെയ്യം. അതിനാൽ തന്നെ കെട്ടിയാട്ടത്തിനിടയിൽ ചില പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. സമാനമായ രീതിയിൽ പെരിങ്ങാനം മടപ്പുരയിലും കെട്ടിയാട്ടത്തിനിടയിലെ ഓട്ടത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.പരിക്കേറ്റവരുടെ ബന്ധുക്കൾ തെയ്യത്തിനു നേരെ പാഞ്ഞടുത്തു എന്നത് യാഥാർത്ഥ്യമാണ്. അപ്പോൾ തന്നെ പ്രശ്നം രമ്യമായി തീർക്കുകയും കൈതചാമുഡി തെയ്യം മണിക്കൂറുകളോളം കെട്ടിയാടുകയും ചെയ്തിരുന്നു. എന്നാൽ ചിലർ തെറ്റായ രീതിയിൽ വീഡിയോ പ്രചരിപ്പിച്ച് തില്ലങ്കേരി ദേശത്തെയും, മടപ്പുരയെയും മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം.വാർത്ത സമ്മേളനത്തിൽ മുകേഷ് പണിക്കർക്കൊപ്പം ക്ഷേത്രം ഭാരവാഹികളും തിറയാഘോഷ കമ്മറ്റി അംഗങ്ങളുമായ വിജേഷ് പെരിങ്ങാനം,ശോഭിൻദാസ് പെരിങ്ങാനം, കെ.നാരായണൻ, ബിജു പെരിങ്ങാനം തുടങ്ങിയവർ പങ്കെടുത്തു.
No comments
Post a Comment