കോട്ടക്കീൽ-പട്ടുവം പാലം അനുബന്ധ റോഡ് ഉയർത്തും..
പഴയങ്ങാടി : പട്ടുവം കോട്ടക്കീൽ കടവ് പാലത്തിന്റെ ഇരുഭാഗത്തെയും അനുബന്ധ റോഡ് താഴ്ന്നഭാഗം ഉയർത്തുന്ന പ്രവൃത്തിക്ക് 9.50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.വിജിൻ എം.എൽ.എ. അറിയിച്ചു.
വിഷയം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണിക്കായി സർക്കാർ 9.50 ലക്ഷം രൂപയുടെ അംഗീകാരം നൽകിയത്. എത്രയും വേഗത്തിൽ ടെൻഡർ നടപടികൾ പൂർത്തികരിച്ച് പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാൻ പൊതുമരാമത്ത് പാലംവിഭാഗത്തിന് നിർദേശം നൽകിയതായും എം.എൽ.എ. അറിയിച്ചു.
No comments
Post a Comment