Header Ads

  • Breaking News

    നിയമലംഘനങ്ങൾ ; ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്ന നടപടിക്ക് പുതിയ മാർഗരേഖ വരുന്നു




    തിരുവനന്തപുരം :- നിയമലംഘനങ്ങൾ നടത്തുമ്പോൾ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്ന നടപടിക്ക് പുതിയ മാർഗരേഖ വരുന്നു. നിലവിൽ പോലീസിൻ്റെ എഫ്.ഐ.ആർ മാത്രം കണക്കാക്കിയാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്. ഇതുമാത്രം മാനദണ്ഡമാക്കേണ്ടതില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ തീരുമാനം. ഇത്തരം സംഭവങ്ങളിൽ വകുപ്പും സ്വതന്ത്ര അന്വേഷണം നടത്തും. ലൈസൻസ് സസ്പെൻഡ് ചെയ്യേണ്ട കുറ്റമാണെന്ന് നേരിട്ടുറപ്പാക്കിയിട്ടേ തുടർ നടപടികളിലേക്ക് കടക്കൂ. രണ്ടുവാഹനങ്ങൾ അപകടത്തിൽപെടുമ്പോൾ വലിയ വാഹനത്തിൻ്റെ ഡ്രൈവർക്കെതിരേയായിരിക്കും മിക്കപ്പോളും പോലീസ് എഫ്.ഐ.ആറിൽ കൂടുതൽ പരാമർശങ്ങൾ.

    സാഹചര്യവും പശ്ചാത്തലവും പലപ്പോഴും പരാമർശിക്കണമെന്നില്ല. ചെറിയവാഹനം വന്നിടിച്ചിട്ടു പോയാലും ലൈസൻസ് പോകുന്നത് പലപ്പോഴും വലിയവാഹനമോടിച്ച ഡ്രൈവറുടേതാണെന്ന ആക്ഷേപം വ്യാപകമാണ്. ചെറിയ കുറ്റങ്ങളിലും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നുവെന്ന പരാതികളുമുണ്ട്. ഈ സാഹചര്യത്തിലാണ് അപകടക്കേസുകളിൽ മോട്ടോർ വാഹനവകുപ്പും സ്വന്തമായി അന്വേഷണം നടത്തുന്നത്. ലൈസൻസുകൾ താത്കാലികമായാണ് സസ്പെൻഡ് ചെയ്യുന്നത്. കുറ്റകൃത്യത്തിന്റെ കാഠിന്യമനുസരി ച്ച് മൂന്നു മാസം മുതൽ മുകളിലേക്ക് ഇത് നീളാം.

    സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ലൈസൻസ് തിരികെ ലഭിക്കണമെങ്കിൽ കുറെ നടപടിക്രമങ്ങൾ പാലിക്കണം. പ്രതിമാസം സംസ്ഥാനത്ത് ആയിരക്കണക്കിന് ലൈസൻസുകളാണ് സസ്പെൻഡ് ചെയ്യുന്നത്.

    No comments

    Post Top Ad

    Post Bottom Ad