ഉപതെരഞ്ഞെടുപ്പ്: തിരിച്ചറിയല്‍ രേഖ നിർബന്ധം
കണ്ണൂർ: വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഫെബ്രുവരി 22ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് താഴെപ്പറയുന്ന തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച എസ്.എസ്.എല്‍.സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍ നിന്ന് തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പ് നല്‍കിയിട്ടുള്ള ഫോട്ടോ പതിപ്പിച്ച പാസ് ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നീ രേഖകളിൽ ഏതെങ്കിലുമൊന്നാണ് ഹാജരാക്കേണ്ടത്.
No comments
Post a Comment