Header Ads

  • Breaking News

    ഓടികൊണ്ടിരുന്ന ബസിന്‍റെ ചെയിസിൽ ചാടികയറാൻ ശ്രമിക്കുന്നതിനിടെ എൻജിനീയറിംഗ് വിദ്യാർഥി ചെയിസിനടിയിൽപെട്ടു മരിച്ചു.


    കണ്ണൂർ :ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ചുണ്ടപ്പറമ്പ് കൊടൂർ ഡൊമിനിക്കിന്‍റെ മകൻ ജോയൽ (23) ആണ് കണ്ണൂർ കണ്ണോത്തുംചാലിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത്.ഇന്നലെ മൂന്നു മണിയോടെയാണ് സംഭവം. ചെറുപുഴയിലെ റെസാരിയോ ടൂറിസ്റ്റ് ബസ് ഗ്രൂപ്പിന് എത്തിയ പുതിയ ചെയിസ് കണ്ണൂരിൽ നിന്നും കൊണ്ടുപോകും വഴിയാണ് സംഭവം.. ജോയലും സുഹൃത്തും ബൈക്കിൽ ബസിന് പിന്നാലെ മൊബൈലിൽ വീഡിയോ എടുത്തു പോകുന്നതിനിടെ കണ്ണോത്തും ചാലിൽ എത്തിയപ്പോൾ ബൈക്കിൽ നിന്നും ഇറങ്ങി ബസ് ചെയ്സിസിൽ കയറുന്നതിനിടെ പിടിവിട്ട് ടയറിനടിയിൽ പെടുകയായിരുന്നു. ഉടൻ തന്നെ
    മിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഒഴിവു ദിനങ്ങളിൽ ജോയൽ ഈ ഗ്രൂപ്പിന്റെ ബസിൽ പോയിരുന്നു. മൃതദേഹം മിംസ് ആശുപത്രി മോർച്ചറിയിൽ. കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു

    അമ്മ ലിസമ്മ കരിമ്പം പെരുമത്ര കുടുംബാംഗം. സഹോദരൻ:ലിയോ (കുറുമാത്തൂർ വിഎച്ച്എസ്ഇ സ്കൂൾ വിദ്യാർഥി.) സംസ്കാരം വ്യാഴാഴ്ച ചുണ്ടപ്പറമ്പ് പള്ളി സെമിത്തേരിയിൽ

    No comments

    Post Top Ad

    Post Bottom Ad