Header Ads

  • Breaking News

    കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി കൊലപ്പെടുത്താൻ ശ്രമം.


    കണ്ണൂർ .ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ കത്തി കൊണ്ട് കുത്തിയും ബിയർ കുപ്പി കൊണ്ട് തുടക്ക് അടിച്ചും കൊലപ്പെടുത്താനും ശ്രമം. ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ പരാതിയിൽ വധശ്രമത്തിന് ടൗൺ പോലീസ് കേസെടുത്തു. ഉത്തർ പ്രദേശ് ചന്തോളി ചിക്കാൻ ഗഞ്ച്സ്വദേശി രമേഷിന്റെ മകൻ ഗാൻദേവിൻ്റെ (28) പരാതിയിലാണ് ബർണശേരി സ്വദേശിക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.കഴിഞ്ഞ ദിവസം രാത്രി 10.45 ന് കണ്ണൂർ പഴയ ബസ് സ്റ്റാന്റിലായിരുന്നു അക്രമം നടന്നത്. ടോയ്‌ലറ്റിൽ പോകുകയായിരുന്ന യുവാവിനെ തടഞ്ഞ് നിർത്തി ബിയർ കുപ്പി കൊണ്ട് തുടക്ക് അടിച്ചതോടെ തടയാൻ ശ്രമിച്ച യുവാവിനെ കത്തികൊണ്ട് വയറിനും നടുവിനും കുത്തി പരിക്കേൽപ്പിക്കുകയും അക്രമം തടയാൻ ശ്രമിച്ച സുഹൃത്ത് ശ്യാം ബാബുവിനെ തലക്ക് നേരെ കത്തി വീശി കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. രാത്രിയിൽ ട്രാൻസ്ജെൻഡേർസിൻ്റെ ഇംഗിതത്തിന് വഴങ്ങാത്തതാണ് അക്രമത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.ഗുരുതരമായി പരിക്കേറ്റ യുവാവിനെ കണ്ണൂർ എ.കെ.ജി.ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വധശ്രമത്തിന് കേസെടുത്ത പോലീസ് അന്വേഷണം
    തുടങ്ങി.

    No comments

    Post Top Ad

    Post Bottom Ad