നവകേരളസദസ്സിന് മാടായി പഞ്ചായത്ത് ഫണ്ട് അനുവദിച്ചത് വിവാദം; അന്വേഷിക്കുമെന്ന് പ്രസിഡൻ്റ്..
പഴയങ്ങാടി : നവകേരളസദസ്സിന് മാടായി പഞ്ചായത്ത് ഫണ്ട് അനുവദിച്ചു. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം സെക്രട്ടറി 50,000 രൂപ അനുവദിച്ചത്. നവകേരളസദസ്സിന് പണം അനുവദിക്കേണ്ടതില്ല എന്ന ഭരണസമിതി തീരുമാനമെടുത്തതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറി ഫണ്ട് അനുവദിച്ചത്.
സർക്കാർ ഉത്തരവ് പ്രകാരം സെക്രട്ടറി എന്ന നിലയിലാണ് കൊടുത്തത്. ഭരണസമിതി കൊടുക്കേണ്ടെന്ന് തീരുമാനമെടുത്തതാണെന്നും പഞ്ചായത്ത് സെക്രട്ടറി പി.കെ.പ്രേമൻ പറഞ്ഞു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി മാടായി പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തി. സർക്കാർ നിർദേശത്തെ തുടർന്നാണ് സെക്രട്ടറി ഫണ്ട് നൽകിയിരിക്കുന്നതെന്നും ഭരണസമിതി തീരുമാനം തള്ളി ഫണ്ട് അനുവദിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്നും പ്രസിഡന്റ് സഹീദ് കായിക്കാരൻ പറഞ്ഞു.
No comments
Post a Comment