പി. ഇന്ദിര കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ
കണ്ണൂർ :- കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ ഡപ്യൂട്ടി മേയർ ആയി യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി പി.ഇന്ദിര തെരഞ്ഞെടുക്കപ്പെട്ടു. എൽഡി എഫ് പ്രതിനിധിയായ സിപിഐയിലെ എൻ.ഉഷയെയാണ് പരാജയപ്പെടുത്തിയത്. പി.ഇന്ദിരയ്ക്ക് 35 വോട്ടും എൻ.ഉഷയ്ക്ക് 19 വോട്ടും ലഭിച്ചു. ബിജെപിയുടെ കൗൺസിലർ വി.കെ ഷൈജു തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. കലക്ടർ അരുൺ കെ.വിജയൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു .
ഉദയംകുന്ന് ഡിവിഷൻ കൗൺസിലറായ ഇന്ദിര കോർപറേഷൻ പൊതുമരാമത്ത് സ്‌ഥിരം സമിതി അധ്യക്ഷ സ്‌ഥാനം രാജിവച്ചാണ് ഡപ്യൂട്ടി മേയർ സ്‌ഥാനത്തേക്ക് മത്സരിച്ചത്. ബാലറ്റ് വോട്ടിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉച്ചയോടെ വോട്ടെണ്ണൽ നടത്തി ഡപ്യൂട്ടി മേയറെ പ്രഖ്യാപിച്ചു. തുടർന്ന് മേയർ മുസ്ലിഹ് മഠത്തിലിനു മുൻപാകെ ഇന്ദിര ഡപ്യൂട്ടി മേയറായി സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു.
No comments
Post a Comment