കെഎസ്‌ആര്‍ടിസി വനിത കണ്ടക്ടര്‍മാര്‍ക്ക് ബസില്‍ പാന്റ്സും ഷര്‍ട്ടും ധരിക്കാം, ഓവര്‍കോട്ട് നിര്‍ബന്ധം.
കണ്ണൂർ :കെഎസ്‌ആർടിസി വനിത കണ്ടക്ടർമാർക്ക് യൂണിഫോം ചുരിദാർ മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറക്കി.താല്‍പര്യമുള്ളവർക്ക് പാന്റ്സും ഷർട്ടും ധരിക്കാം. എന്നാല്‍ ഓവർ കോട്ട് നിർബന്ധമാണെന്നും ഉത്തരവില്‍ വ്യക്തമാക്കി.
കെഎസ്‌ആർടിസി ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ചപ്പോള്‍ വനിതകള്‍ക്ക് ചുരിദാറും ഓവർകോട്ടുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബസില്‍ ജോലി ചെയ്യുമ്പോൾ ചുരിദാറിനെക്കാള്‍ പാന്റ്സും ഷർട്ടുമാണ് സൗകര്യമെന്ന് ചൂണ്ടികാട്ടി കുറച്ചു ജീവനക്കാർ സിഎംഡിക്ക് നിവേദനം നല്‍കിയിരുന്നു.
No comments
Post a Comment