മട്ടന്നൂരിലെ റവന്യു ടവര്‍ ശനിയാഴ്ച മന്ത്രി കെ. രാജന്‍ നാടിന് സമര്‍പ്പിക്കും
കണ്ണൂർ :മട്ടന്നൂരിലെ റവന്യു ടവര്‍ ശനിയാഴ്ച രാവിലെ 11.30ന് റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ അറിയിച്ചു.ഒന്നാംനിലയില്‍ എ.ഇ.ഒ. ഓഫീസ്, എസ്.എസ്.എ. ബി.ആര്‍.സി., എംപ്ലോയ്‌മെന്റ് എക്‌സ്‌ഞ്ചേഞ്ച്, ഫുഡ് ആന്റ് സേഫ്റ്റി ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ് എന്നിവയും രണ്ടാംനിലയില്‍ ഐ.സി.ഡി.എസ്., എല്‍.എ. കിന്‍ഫ്ര, മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡ് ഓഫീസ്, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് എന്നിവയും.
മൂന്നാംനിലയില്‍ എല്‍.എ. എയര്‍പോര്‍ട്ട് ഓഫീസ്, ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസ്, പഴശ്ശി ഇറിഗേഷന്‍, മട്ടന്നൂര്‍ വെക്റ്റര്‍ കണ്‍ട്രോള്‍ ഓഫീസ്, പുരാവസ്തു വകുപ്പ് ഓഫീസ്, മൈനര്‍ ഇറിഗേഷന്‍ ഓഫീസ് എന്നിവയുമാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക. കൂടാതെ നിരവധി ഓഫീസുകള്‍ മാറുന്നതിന് അനുവാദം ചോദിച്ചിട്ടുണ്ട്. അപേക്ഷകള്‍ പരിശോധിച്ച് തീരുമാനമെടുക്കും.
No comments
Post a Comment