Header Ads

  • Breaking News

    മാക്കൂട്ടം ചുരത്തിൽ പിക്കപ്പ് വാൻ മരത്തിലിടിച്ച് മറിഞ്ഞ് കത്തി നശിച്ചു



    ഇരിട്ടി : മാക്കൂട്ടം ചുരം റോഡിൽ  പിക്കപ്പ് വാൻ മരത്തിലിടിച്ച് മറിഞ്ഞ്  കത്തി നശിച്ചു . കർണാടകയിൽ നിന്നും മെഡിക്കൽ ഉപകരണങ്ങളുമായി  കേരളത്തിലേക്ക് വരികയായിരുന്ന  വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന  ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇരിട്ടിയിൽ നിന്നുമെത്തിയ അഗ്നിശമനസേനയാണ് തീ അണച്ചത്. പെട്ടെന്ന് തീ അണക്കാനായത് മൂലം വനത്തിലേക്ക് തീ പടരുന്നത് തടയാനായി.  വാഹനം പൂർണ്ണമായും കത്തിനശിച്ചു.  ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ മാരായ എൻ. അശോകൻ , അബ്ദുള്ള , ഫയർ ഓഫീസർ മാരായ തോമസ് , ജസ്റ്റിൻ, അനീഷ് മാത്യു , അനോഗ് ,ഹോം ഗാർഡ് മാരായ ബിനോയി, രാധാകൃഷ്ണൻ എന്നിവരാണ് അഗ്നിശമനസേനാ സംഘത്തിൽ ഉണ്ടായിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad