ഹൈക്കോടതി വിധി ലംഘിച്ചു കൊണ്ട് നിർമ്മാണ പ്രവൃത്തിക്ക് ശ്രമമെന്ന് ആരോപണം. തൊഴിലാളികൾ തടഞ്ഞു. തലശേരി ബസ്റ്റാൻഡിനു സമീപത്തെ ടാക്സിസ്റ്റാൻഡിലാണ് ചട്ടവിരുദ്ധമായി നഗരസഭ നിർമ്മാണ പ്രവൃത്തിക്ക് ശ്രമിച്ചത്.
തലശ്ശേരി: ബസ്റ്റാൻ്റിന് സമീപം പ്രവർത്തിക്കുന്ന ടാക്സിസ്റ്റാൻ്റ് മാറ്റി പേ പാർക്കിംഗ് സൗകര്യത്തോടെ കെട്ടിടം നിർമ്മിക്കാൻ തലശേരി നഗരസഭ തീരുമാനമെടുത്തതിനെതിരെ ടാക്സി ഡ്രൈവർമാർ നൽകിയ ഹർജിയിൽ തൽസ്ഥിതി നിലനിറുത്തണമെന്നും, തുടർ പ്രവൃത്തി പാടില്ലെന്നും ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ വിധി ലംഘിച്ചു കൊണ്ട് നിർമ്മാണ പ്രവൃത്തി നടത്താൻ ശ്രമം നടന്നതോടെ ടാക്സി തൊഴിലാളികൾ തടഞ്ഞു.പ്രതിഷേധം ശക്തമായതോടെ പ്രവൃത്തി നിർത്തിവെയ്ക്കുകയായിരുന്നു. സ്ഥലം അളന്ന് ലെവൽ പരിശോധന നടത്താനായിരുന്നു ഉദ്യോഗസ്ഥർ അടക്കം എത്തിയത്.സമരസമിതി ചെയർമാൻ എൻ സുനിൽകുമാർ,കെ.ഷാജി, വിബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്.
നഗരസഭക്കെതിരെ കോടതി അലക്ഷ്യകേസ് ഫയൽ ചെയ്യുമെന്നും ഹൈക്കോടതി ഉത്തരവ് പ്രകാരം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി 27 ന് വിളിച്ച തൊഴിലാളി പ്രതിനിധികളുടെ യോഗം അട്ടിമറിക്കാനാണ് നഗരസഭയുടെ ശ്രമമെന്നും സമരസമിതി നേതാവ് ഇ.മനീഷ് പറഞ്ഞു.
No comments
Post a Comment