Header Ads

  • Breaking News

    ആര്‍.സി.ബുക്ക് വരുന്നില്ല, ഇന്‍ഷൂറന്‍സും മാറ്റവും നടക്കില്ല; സെക്കന്റ്ഹാന്‍ഡ് വാഹനവിപണിയും തളരുന്നു.



    കേരളം :മോട്ടോർ വാഹനവകുപ്പിലെ പ്രതിസന്ധി മൂലം, യൂസ്ഡ് വാഹനവിപണിയിലെ സംരഭകർ കളമൊഴിയുന്നു. ആർ.സി.ബുക്ക്, ലൈസൻസ് തുടങ്ങിയവയുടെ പ്രിന്റിങ് മുടങ്ങിയതാണ് ഈ മേഖലയെയും തളർത്തിയത്. കോവിഡ് കാലത്താണ് യൂസ്ഡ് വാഹനവിപണി ഏറെ സജീവമായത്.അതിനുമുമ്പ് കേരള സ്റ്റേറ്റ് യൂസിഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷനിൽ (കെ.എസ്.യു.വി.ഡി.ബി.എ.) 15,000 പേരാണ് രജിസ്റ്റർചെയ്തിരുന്നത്. കോവിഡിനുശേഷം അംഗസംഖ്യ 40,000 ആയി. വിദേശജോലി നഷ്ടപ്പെട്ടവരും നാട്ടിലെ പല ജോലികളും ഉപേക്ഷിക്കേണ്ടിവന്നവരും ഈ രംഗത്തിറങ്ങിയതാണ് കാരണം. എന്നാൽ, രണ്ടുമാസത്തിനിടെ 1200 പേർ ഈ സംരംഭം ഉപേക്ഷിച്ചെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.പ്രശ്നങ്ങൾ

    • വാഹനവകുപ്പിലെ പ്രതിസന്ധിയാണ് വലിയപ്രശ്നം. വിറ്റ വാഹനങ്ങളുടെ ആർ.സി. ബുക്ക് മാറ്റിക്കൊടുക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് ഇൻഷുറൻസ് രേഖകളിൽ മാറ്റംവരുത്താനും കഴിയുന്നില്ല. ഫിനാൻസ് സൗകര്യംചെയ്ത് വാഹനങ്ങൾ വില്ക്കാനും സാധിക്കില്ല.

    • വാഹനം ഡീലർവഴി വിറ്റാലും ആർ.സി. ബുക്ക് മാറാത്തതിനാൽ എ.ഐ. ക്യാമറകളുടെ പിഴ സംബന്ധിച്ചവിവരം പഴയ ആർ.സി. ഉടമസ്ഥന്റെ വിലാസത്തിലേക്ക് പോകുന്നു. ഇത് വിറ്റയാളും ഡീലർമാരും തമ്മിൽ വാക്കുതർക്കത്തിനിടയാക്കുന്നു.ചെറിയ ചരക്കുവാഹനങ്ങളുടെ കച്ചവടംനിന്നു. സംസ്ഥാനത്തിന് പുറത്തേക്ക് ചരക്കുമായി പോകണമെങ്കിൽ പ്രത്യേക പെർമിറ്റ് എടുക്കണം. അതിന് ഒർജിനൽ ആർ.സി. ബുക്കും മറ്റുരേഖകളും ഹാജരാക്കണം.

    • ഇ-ചെല്ലാൻ വിവരങ്ങൾ ലഭിക്കണമെങ്കിൽ ആർ.സി. ഉടമയുടെ ഫോണിലേക്ക് എത്തുന്ന ഒ.ടി.പി. നമ്പർ ആവശ്യമാണ്. പഴയ ഉടമകളുടെ ഫോൺ നമ്പരുകളിലെത്തുന്ന ഒ.ടി.പി. കൈമാറിക്കിട്ടുന്നില്ല. പല നമ്പരും നിലവിലില്ലാത്തതാണ്.

    • പിഴകളെല്ലാം അടച്ചുവേണം വാഹനം വില്ക്കാൻ. മജിസ്ട്രേറ്റ് കോടതിയിലേക്ക് പോയിട്ടുള്ള പിഴ അടയ്ക്കാൻ ഏകജാലക സംവിധാനമില്ല.

    വിപണി നിശ്ചലമായ സ്ഥിതിയാണ്. മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവർക്ക് നിവേദനം നല്കിയിട്ടുണ്ട്

    No comments

    Post Top Ad

    Post Bottom Ad