അടിച്ചുപരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി ഒളിവിൽ
പഴയങ്ങാടി : പുതിയങ്ങാടി പുതിയവളപ്പിൽ
യുവാവിനെ അടിച്ചുപരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി ഒളിവിൽ. പുതിയ വളപ്പിൽ ആഷ്ലിൻ ഹൗസിൽ ആൻ്റണി തോമസിനെയാണ് (38) അയൽവാസിയായ
ശ്രീജിത്ത് കമ്പിപ്പാരകൊണ്ട് തലക്കു പുറകിൽ ഗുരുതരമായി അടിച്ച് പരിക്കേൽപ്പിച്ചത്.
പറമ്പിന്റെ അതിർത്തിയിൽ കാറ്റാടിമരത്തിൻ്റെ കൊമ്പ് നാട്ടിയ വിരോധത്തിലാണ് ശ്രീജിത്ത് അടിച്ചുപരിക്കേൽപ്പിച്ചതെന്നാണ് പരാതി.
ഞായറാഴ്ച രാത്രി 8.30-ഓടെ യാണ് സംഭവം. പരിക്കേറ്റ ആൻ്റണി കണ്ണൂർ എ കെ ജി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ആൻ്റണിയുടെ ഭാര്യയുടെ പരാതിയിൽ പുതിയങ്ങാടി പുതിയവളപ്പിലെ ശ്രീജിത്തിനെതിരെ
പഴയങ്ങാടി പോലീസ് വധശ്രമത്തിന് കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
No comments
Post a Comment