Header Ads

  • Breaking News

    ഇന്ത്യന്‍ ക്രിക്കറ്റ് താരം ദത്താജിറാവു ഗെയ്ക്വാദ് അന്തരിച്ചു; ജീവിച്ചിരുന്ന ഏറ്റവും പ്രായമേറിയ ഇന്ത്യന്‍ താരം

    അഹമ്മദാബാദ്: മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനും ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ദത്താജിറാവു ഗെയ്ക്വാദ് (95) അന്തരിച്ചു. ബറോഡയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് അന്ത്യം. മുന്‍ ഇന്ത്യന്‍ പരിശീകനായിരുന്ന അന്‍ഷുമന്‍ ഗെയ്ക്വാദിന്റെ പിതാവാണ് ദത്താജിറാവു.

    9 വര്‍ഷം നീണ്ട കരിയറില്‍ 11 ടെസ്റ്റുകളാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. നാല് കളികളില്‍ ടീം ക്യാപ്റ്റനായി.
    1952ലാണ് അദ്ദേഹം ഇന്ത്യക്കായി അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരെയാണ് വലം കൈയന്‍ ബാറ്ററായ അദ്ദേഹത്തിന്റെ അരങ്ങേറ്റം. 1961ല്‍ പാകിസ്ഥാനെതിരെയാണ് അവസാന പോരാട്ടം. 2016ല്‍ ഇന്ത്യയുടെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള ക്രിക്കറ്റ് താരമെന്ന ബഹുമതി അദ്ദേഹത്തിനു ലഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad