Header Ads

  • Breaking News

    തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാന കൊല: യുവാവിനെ ഭാര്യ സഹോദരനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊന്നു




    തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാന കൊലപാതകം. ഭാര്യ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘം യുവാവിനെ വെട്ടിക്കൊന്നു. ചെന്നൈ പള്ളിക്കരണിയിൽ ഇന്നലെ രാത്രിയാണ് സംഭവം. പ്രവീൺ (25) ആണ് മരിച്ചത്. നാല് മാസം മുമ്പ് ഷർമി എന്ന അന്യജാതിക്കാരി യുവതിയെ പ്രവീൺ വിവാഹം ചെയ്തിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. ഇതേതുടർന്ന് പ്രവീണിന് ഷർമിയുടെ കുടുംബത്തിൽ നിന്നും ഭീഷണിയുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഷർമിയുടെ മൂത്ത സഹോദരൻ ദിനേശും മറ്റ് മൂന്ന് പേരും ചേർന്ന് പ്രവീണിനെ പള്ളിക്കരണൈയിലെ ബാറിന് പുറത്ത് വളഞ്ഞിട്ട് വെട്ടി വീഴ്ത്തി. പ്രവീണിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പള്ളിക്കരണൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിൽ പങ്കാളികളായ യുവതിയുടെ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ യുവതിയുടെ കുടുംബത്തിന് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad