പെരളശേരിയിൽ റിവർ വ്യൂ പാർക്കും തലശേരിയിൽ വാക്ക് വേയും ഒരുങ്ങും
കണ്ണൂർ:ജില്ലയുടെ ടൂറിസം ഭൂപടത്തിലേക്ക് പുതിയ ഇടംകൂടി എഴുതിച്ചേർത്ത് കേരള സർക്കാർ. പെരളശേരി പഞ്ചായത്തിലും തലശേരി നഗരസഭയിലുമായി നടപ്പാക്കുന്ന പുതിയ ടൂറിസം പദ്ധതികൾക്ക് 1.99 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്.
പാറപ്രം വില്ലേജിലെ പാറപ്രം റെഗുലേറ്റർ കംബ്രിഡ്‌ജിന്റെ പരിസരത്താണ് പുതിയ ടൂറിസം പാർക്ക് ഒരുങ്ങുന്നത്. സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ലാൻഡ് സ്കേപ്പിങ്, ഓപ്പൺ ജിം, കുട്ടികളുടെ പാർക്ക്, കസ്റ്റേരിയ, കിയോസ്‌ക്, ടോയ്ലറ്റ് തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. പദ്ധതിക്കായി സമർപ്പിച്ച 99, 21, 324 രൂപയുടെ പ്രൊപ്പോസലിന് ടൂറിസം വകുപ്പ് ഭരണാനുമതി നൽകി. നിർവഹണ ഏജൻസിയെ തെര ഞെഞ്ഞെടുക്കുന്ന നടപടികളാണ് പുരോഗമിക്കു ന്നത്.
തലശേരി ബീച്ച് ടൂറിസത്തിൻ്റെ ഭാഗമായി ജവഹർ ഘട്ടിനോട് ചേർന്ന് പുതിയ വാക്ക് വേയും ഒരുങ്ങും. സ്വാതന്ത്ര്യസമരപോരാട്ട ത്തിൽ രക്തസാക്ഷികളായ അബു,ചാത്തു കുട്ടി സ്മൃതിമണ്ഡപമായാണ് പദ്ധതി നടപ്പാക്കുന്നത്. വിനോദസഞ്ചാരികളെത്തുന്ന തലശേരി കോട്ട, സെന്റ്റ് ആംഗ്ലിക്കൻ ചർച്ച് എന്നിവയ്ക്ക് സമീപത്താണ് വാക്ക് വേ ഒരുങ്ങുന്നത്. ഒരു കോടി രൂപ ചെലവ് വരുന്ന പദ്ധതിക്കാണ് സർക്കാർ ഭരണാനുമതി നൽകിയത്
No comments
Post a Comment