അയോധ്യയിലേക്ക് പോകുന്നവർക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി.
കണ്ണൂർ: അയോധ്യ രാമക്ഷേത്ര ദർശനത്തിനായി പോകുന്നവർക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. പാർലമെന്റ് മണ്ഡലം അടിസ്ഥാനത്തിലാണ് ബി.ജെ.പി.യുടെ നേതൃത്വത്തിൽ ക്ഷേത്രദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്.യാത്രയയപ്പ് സമ്മേളനം ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം സി.കെ.പദ്‌മനാഭൻ ഉദ്ഘാടനം ചെയ്തു. . കോഴിക്കോട് മേഖലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
കെ.ശ്രീകാന്ത്, കെ.രഞ്ജിത്ത്, കെ.പി.പ്രകാശ് ബാബു, എൻ.ഹരിദാസൻ, എ.ദാമോദരൻ, സി.രഘുനാഥൻ, ബിജു ഏളക്കുഴി, പി.വിനേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
No comments
Post a Comment