കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കനത്ത സുരക്ഷാവലയത്തിൽ
പരിക്കേറ്റ മാവോവാദി എ.സുരേഷിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്ആശുപത്രി കനത്ത പോലീസ് വലയത്തിലായി.ജില്ലാ പോലീസ് മേധാവിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം രാത്രിയോടെ പരിയാരത്തെത്തി. തണ്ടർബോൾട്ട്, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.
രോഗികളെയും കൂട്ടിരിപ്പുകാരെയും കർശനനിയന്ത്രണത്തോടെ പ്രത്യേക വഴിയിലൂടെയാണ് കടത്തിവിടുന്നത്. പൊതുജനങ്ങളെ പൂർണമായും പരിസരത്തുനിന്ന് മാറ്റി. രണ്ട് ആംബുലൻസുകളുമായാണ് നിരവധി പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ പരിക്കേറ്റ മാവോയിസ്റ്റ് പ്രവർത്തകനുമായി പോലീസ് പരിയാരത്തെത്തിയത്.ഇയാളെ എത്തിക്കും മുൻപുതന്നെ ആസ്പത്രി പരിസരത്ത് പോലീസ് നിലയുറപ്പിച്ചിരുന്നു. അത്യാഹിതവിഭാഗത്തിലെത്തിച്ച ഇയാളെ പ്രത്യേക സുരക്ഷയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവിടെയും കാവലുണ്ട്.
No comments
Post a Comment