പാരാ അംപ്യൂട്ടി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കേരളം ജേതാക്കളായി കൂടുതൽ ഗോളടിച്ച് ക്യാപ്റ്റൻ ചാലിശേരി സ്വദേശി ലെനിൻ താരമായി.
ഹരിയാനയിൽ വെച്ച് നടന്ന രണ്ടാമത് ദേശീയ പാരാ അംപ്യൂട്ടിഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ മുന്നിൽ നിന്ന് നയിച്ച ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി വി.പി. ലെനിൻ നാടിന് അഭിമാനമായി.
ഞാറായാഴ്ച്ച ഹരിയാനയിൽ നടന്ന ഭിന്നശേഷിക്കാരുടെ ഫൈനൽ മൽസരത്തിൽ മധ്യപ്രദേശിനെ ( 7.0) പരാജയപ്പെടുത്തി കേരളം ജേതാക്കളായത് മൂന്ന് കാറ്റഗറിയിൽ വിജയിച്ച് കേരളം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ചാമ്പ്യൻഷിപ്പിൽ മികച്ച ഫോർവേർഡായി ലെനിൻ തെരഞ്ഞെടുത്തു പതിമൂന്ന് ഗോളടിച്ച് ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാരനായത്ഗ്രാമത്തിനഭിമാനമായി.
ചാലിശേരി പെരുമണ്ണൂർ വലിയകത്ത് പ്രദീപ് - സ്നിധി ദമ്പതിമാരുടെ മൂത്തവനാണ് ലെനിൻ ചെറുപ്രായത്തിൽ കലയേയും , ഫുട്ബോളിനേയും ഏറെ സ്നേഹിച്ചിരുന്നു. പാഴ് വസ്തുക്കൾ കൊണ്ട് അലങ്കാര വസ്തുക്കൾ നിർമ്മാണത്തിൽ കഴിവ് തെളിയിച്ച് 2017ൽ പഞ്ചാബിലേക്ക് യാത്ര പോയിട്ടുണ്ട് . ലെനിൻ്റെ കളിയോടുള്ള താൽപര്യം കണ്ടെത്തിയ സ്കൂളിലെ കായികാദ്ധ്യാപിക ഷക്കീല മുഹമ്മദും, കോച്ച് റംഷാദും വിദ്യാർത്ഥിക്ക് മികച്ച പ്രോത്സാഹനം നൽകി
ശാരീരിക പരിമിതികളെ മറികടന്ന് കളിയിലെ വേഗവും ഉന്നം പിഴക്കാത്ത കിക്കുകളും മികച്ച പന്തടക്കവും ലെനിന് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പാര അംപ്യൂട്ടി ഫുട്ബോൾ ഇന്ത്യ ടീമിൽ ഇടം നേടി 2020 ഫെബ്രുവരിയിൽ ഇറാനിൽ നടന്ന ഏഷ്യൻ അംപ്യൂട്ടി ചാമ്പ്യൻഷിപ്പിൽ മൽസരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഇന്ത്യയുടെ ജേഴ്സിയിൽ ബൂട്ടണിഞ്ഞു ഇറാൻ ,പലസ്തീൻ , ഇറാക്ക് എന്നീ ടീമുകളുമായി മത്സരിച്ചു. ദേശീയ ചാമ്പ്യൻഷിപ്പിൽ നായകത്വം ഏറ്റെടുത്ത ലെനിൻ കേരളത്തിനെ വിജയത്തിൽ എത്തിച്ചതിൽ ഗ്രാമവും, സ്കൂളും ആഹ്ലാദ തിമിർപ്പിലാണ് ജേതാക്കളായ കേരള ടീം വ്യാഴാഴ്ച തൃശൂരിലെത്തും.
No comments
Post a Comment