Header Ads

  • Breaking News

    കുട്ടികളെ തെരഞ്ഞെടുപ്പ്‌ പ്രചരണപരിപാടികൾക്ക്‌ ഉപയോഗിക്കരുത്: കർശനനിർദേശവുമായി തെരഞ്ഞെടുപ്പ്‌ കമ്മീഷൻ


    തെരഞ്ഞെടുപ്പ്‌ പ്രചരണവുമായി ബന്ധപ്പെട്ട് കർശനനിർദേശവുമായി തെരഞ്ഞെടുപ്പ്‌ കമ്മീഷൻ. ഒരു പരിപാടികളിലും കുട്ടികളെ ഉപയോഗിക്കരുതെന്ന നിർദ്ദേശമാണ് തെരഞ്ഞെടുപ്പ്‌ കമ്മീഷൻ മുന്നോട്ട് വെച്ചത്.കുട്ടികളെ തെരഞ്ഞടുപ്പ്‌ പ്രചരണറാലികളിലും യോഗങ്ങളിലും ഒരു കാരണവശാലും പങ്കെടുപ്പിക്കരുത്‌. പോസ്‌റ്റുകൾ ഒട്ടിക്കാനും ലഘുലേഖകൾ വിതരണം ചെയ്യാനും പാട്ടുകൾ പാടാനും കവിതകൾ ആലപിക്കാനും മുദ്രാവാക്യങ്ങൾ വിളിക്കക്കാനും തുടങ്ങിയ ചുമതലകൾ കുട്ടികൾക്ക്‌ നൽകരുത്‌ എന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കുട്ടികളെ കൈകളിൽ എടുത്തോ വാഹനങ്ങളിൽ കയറ്റിയോ രാഷ്ട്രീയ നേതാക്കൾ പ്രചരണം നടത്താൻ പാടില്ല എന്നും കമ്മീഷൻ അറിയിച്ചു. പക്ഷെ തെരഞ്ഞെടുപ്പ്‌ പരിപാടികളിൽ രക്ഷിതാക്കൾക്ക്‌ കുട്ടികളുമായി പങ്കെടുക്കുന്നതിന്‌ വിളക്കുകൾ ഇല്ല. ഈ നിർദേശങ്ങൾ രാഷ്ട്രീയപാർടികളോ സ്ഥാനാർഥികളോ അവഗണിച്ചാൽ കർശനനടപടികൾ സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad