വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൽ വൻ അപകടം; കടലിൽ വീണ് കുട്ടികൾ ഉൾപ്പെടെ 15പേർക്ക് പരിക്ക്, 2പേരുടെ നില ഗുരുതരം.
നേരത്തെയും ഫ്ലോട്ടിങ് ബ്രിഡ്ജില്‍ അപകടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നമ്പറില്‍ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി വേര്‍പ്പെട്ട് അപകടമുണ്ടായിരുന്നു. തിരക്ക് കുറവായതിനാലാണ് അന്ന് വന്‍ അപകടം ഒഴിവായത്. ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ ഒരുഭാഗം വേര്‍പ്പെട്ടുപോവുകയായിരുന്നു. ചാവക്കാട് ടൂറിസം രംഗത്ത് വലിയ മാറ്റം കൊണ്ടുവരുമെന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഫ്ലോട്ടിങ് ബ്രിഡ്ജാണ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസത്തിനകം തകര്‍ന്നത്. ഒക്‌ടോബര്‍ ഒന്നിനാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. ശക്തമായ തിരമാലയെതുടര്‍ന്നാണ് ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് വേര്‍പ്പെട്ടത്.
ചാവക്കാട്ടെ സംഭവത്തിന് പിന്നാലെയാണിപ്പോള്‍ വര്‍ക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരികള്‍ തകര്‍ന്ന് അപകടമുണ്ടായത്. കഴിഞ്ഞ ഡിസംബര്‍ 23നാണ് വര്‍ക്കലയില്‍ ടൂറിസം വകുപ്പിന് കീഴില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജാണ് വര്‍ക്കലയിലേത്. അപകടത്തോടെ ഫ്ലോട്ടിങ് ബ്രിഡ്ജുകളുടെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കയും ഏറുകയാണ്.
No comments
Post a Comment