Header Ads

  • Breaking News

    റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ല; മസ്റ്ററിങ് നിര്‍ത്തിവെച്ചതായി ഭക്ഷ്യമന്ത്രി




    തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നതു മൂലമാണ് അവധി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ഇ-കെവൈസി അപ്‌ഡേഷനില്‍ നിന്നും കേരളത്തിന് മാറിനില്‍ക്കാനാവില്ല.

    അത്തരമൊരു സാഹചര്യത്തില്‍ ഈ മൂന്നു ദിവസവും റേഷന്‍ വിതരണം പൂര്‍ണമായി നിര്‍ത്തിവെച്ച് അപ്‌ഡേഷന്‍ നടത്താനാണ് വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. റേഷന്‍ കടകള്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിന് സമീപത്തെ പൊതു ഇടത്തു വെച്ച് ( സ്‌കൂള്‍, വായനശാല, അംഗന്‍വാടി, ക്ലബ്) ഇ-കെവൈസി അപ്‌ഡേഷന്‍ മാത്രമായി നടത്തുന്നതാണ്.

    റേഷന്‍ വിതരണത്തില്‍ തടസ്സം നേരിടുന്നതു കണക്കിലെടുത്ത് മസ്റ്ററിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 10-3-2024 വരെയാണ് ഇ-കെവൈസി അപ്‌ഡേഷന്‍ നിര്‍ത്തിവെച്ചത്. മാര്‍ച്ച് മാസത്തിലും ഇ-കെവൈസി അപ്‌ഡേഷന്‍ നടത്തി വരികയാണ്. ഇതു കണക്കിലെടുത്ത് ആ മാസം റേഷന്‍ വിതരണത്തിന് പ്രവൃത്തിസമയം ക്രമീകരിച്ചു. എന്നിട്ടും വേഗതക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിയത്.

    വര്‍ക്ക് ലോഡ് മൂലമാണെന്ന് കണ്ടാണ് നേരത്തെ പ്രവൃത്തി സമയം ക്രമീകരിച്ചത്. എന്നാല്‍ ക്രമീകരിച്ചിട്ടും തകരാര്‍ കണ്ടതു കണക്കിലെടുത്താണ് ഇന്നു രാവിലെ മുതല്‍ തല്‍ക്കാലം മസ്റ്ററിങ് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇന്ന് ഉച്ചവരെ 2,29,000 വരെ റേഷന്‍ കടകളില്‍ നിന്നും അരി വാങ്ങിയതായി മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad