പേട്ടയില്‍ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ലൈംഗികമായി ഉപയോഗിക്കല്‍
തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയുടെ ലക്ഷ്യം ലൈംഗികമായി ഉപയോഗിക്കലായിരുന്നുവെന്ന് പൊലീസ്. ഇതിനായാണ് കുട്ടിയെ ഉറങ്ങിക്കിടന്നിടത്തുനിന്ന് തട്ടിക്കൊണ്ടുപോയത്. കുട്ടി കരഞ്ഞപ്പോള്‍ വായ മൂടിപ്പിടിച്ചു. ഇതോടെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. പിന്നാലെ പ്രതി കുട്ടിയെ ഓടയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന വ്യക്തിയായ ഇയാള്‍ മറ്റൊരു പോക്‌സോ കേസില്‍ പ്രതിയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ട് ദിവസം മുമ്പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ബ്രഹ്മോസിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്കെത്താന്‍ പൊലീസിനെ സഹായിച്ചത്. പുതപ്പുകൊണ്ട് മൂടി ഒരാള്‍ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന ആളാണെന്നതടക്കമുള്ള വിവരങ്ങള്‍ വ്യക്തമായത്. പ്രതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രണ്ടാഴ്ച മുമ്പാണ് ബിഹാര്‍ സ്വദേശികളുടെ കുഞ്ഞിനെ കാണാതാവുകയും 20 മണിക്കൂറുകള്‍ക്ക് ശേഷം 450 മീറ്ററുകള്‍ക്ക് അപ്പുറം പൊന്തക്കാട്ടില്‍ കണ്ടെത്തുകയും ചെയ്തത്. തട്ടിക്കൊണ്ടുപോകല്‍ മോഷണശ്രമത്തിന്റെ ഭാഗമല്ലെന്ന് അന്നേ പൊലീസ് വ്യക്തമാക്കിയിരുന്നു. സ്വര്‍ണമോ വിലകൂടിയ ആഭരണങ്ങളോ ഒന്നും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നില്ല. കാണാതായി 20 മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തുമ്പോള്‍ നിര്‍ജലീകരണം സംഭവിച്ച് തീരെ അവശയായ നിലയിലായിരുന്നു കുട്ടി.
No comments
Post a Comment