തലശേരി കാർണിവൽ കഴിഞ്ഞെങ്കിലും ഫുഡ് ഫെസ്റ്റിവൽ 3 ദിവസം കൂടി നീട്ടി .
തലശ്ശേരി:കാർണിവലിനോടനുബന്ധിച്ചുള്ള ഫുഡ് ഫെസ്റ്റിൽ താരമായി പാൽ കപ്പ. രുചിയിടം കുട്ടനാടൻ ഷാപ്പിൻ്റെ കൗണ്ടറിലാണ് പാൽ കപ്പ മിന്നും താരമാകുന്നത്. 500 കിലോയോളം കപ്പയാണ് ഒരു ദിവസം കൗണ്ടറിൽ വിറ്റഴിയുന്നത്. മലയാളികളുടെ ഇഷ്ടവിഭവമാണ് കപ്പയും, മീൻ കറിയും.
ഏത് ഫുഡ് ഫെസ്റ്റിലും കോമ്പിനേഷൻ പലതാവുമെങ്കിലും ഒരു ഭാഗത്ത് കപ്പ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. കുട്ടനാടു നിന്നും സനീഷിൻ്റെ നേതൃത്വത്തിലെത്തിയ രുചിയിടം ടീമിന്റെ കൗണ്ടറിലും കപ്പ തന്നെയാണ് താരം. സാധാരണ കൂട്ടി മടുത്ത കപ്പയല്ല. പാൽ കപ്പ എന്ന ഈ വേറിട്ട ഐറ്റത്തിനാണ് ഡിമാന്റ്.കപ്പക്ക് കൂട്ടായി താറാവ് മപ്പാസ്, കരിമീൻ പൊള്ളിച്ചത്, ചിക്കൻ, ബീഫ്, മീൻ, ഞണ്ട് തുടങ്ങിയ കറികളുമുണ്ട്. കുടുംബശ്രീ സ്റ്റാളിൽ കപ്പബിരിയാണിക്കാണ് ഡിമാന്റ്. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായുള്ള സ്റ്റാളും ജനശ്രദ്ധയാകർഷിക്കുന്നുണ്ട്. കൃത്രിമ രുചിക്കൂട്ടുകളൊന്നുമില്ലാതെ തയ്യാറാക്കുന്ന വനസുന്ദരി ഹെർബൽ സോനെ മില്ലർ ചിക്കനും, ഊരുകാപ്പിക്കും ആവശ്യക്കാർ ഏറെയാണ്.
കഫേ കുടുംബശ്രീയുടെ പ്രേമികളുടെ ഇഷ്‌ടയിടമായ കപ്പ ബിരിയാണിയും ആസ്വാദക മനം കവരും. ലൈറ്റുകളാൽ അതി മനോഹരായി അലങ്കരിച്ച വഴികളും, ഫോട്ടോ കോർണറുകളും ആകർഷകങ്ങളായ മോഡേൺ ആർട് കവാടങ്ങളുമായി ഫുഡ് കോർട്ട് അനുബന്ധ കാഴ്ചകൾ കാണാൻ നിരവധിയാളുകളാണെത്തുന്നത്.
No comments
Post a Comment