Header Ads

  • Breaking News

    തലശേരി ചിറക്കരയിൽ ഹോട്ടലിൽ നിന്നും 3000ത്തോളം രൂപ കവർന്നു



    തലശ്ശേരി :ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സഹകരണത്തോടെ ഒരുമ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ ചിറക്കരയിൽ പ്രവർത്തിക്കുന്ന സുഭിക്ഷ ഹോട്ടലിലാണ് ശനിയാഴ്ച പുലർച്ചെ മോഷണം നടന്നത്. മേശവലിപ്പിൽ സൂക്ഷിച്ച 1,500 രൂപയും, ചില്ലറയായി സൂക്ഷിച്ച 1,500 ഓളം രൂപയുമാണ് കവർന്നത്.

    പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. സമീപത്തെ സി.സിടിവിയിൽ മോഷ്‌ടാവിൻ്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. നേരത്തെയും സുഭിക്ഷയിൽ മോഷണം നടന്നിട്ടു അന്ന് ഹോട്ടലിലെ ജീവനക്കാരനായ പിണറായിലെ രവീന്ദ്രന്റെ പഴ്‌സും
    പണവുമാണ് കവർന്നത്. 2000 ത്തോളം രൂപയും ഐഡി കാർഡ്, ആധാർ ഉൾപ്പടെയുള്ള രേഖകളും പേഴ്സിലുണ്ടായിരുന്നു. ഹോട്ടലിനു സമീപം നിർത്തിയിട്ട ബൈക്കിലായിരുന്നു പേഴ്സ് സൂക്ഷിച്ചിരുന്നത്. സുഭിക്ഷ മാനേജർ കെ.ഷിനോദ് തലശേരി പൊലീസിൽ പരാതി നൽകി.

    No comments

    Post Top Ad

    Post Bottom Ad