കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ.വനിത കോളേജില്‍ സംസ്ഥാന യുവജന കമ്മീഷന്‍ മാർച്ച് 9 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു
കണ്ണൂർ: കേരളത്തിലെ അഭ്യസ്ത വിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ മാര്‍ച്ച് ഒമ്പതിന് രാവിലെ ഒമ്പത് മുതല്‍ കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ.വനിത കോളേജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. കരിയര്‍ എക്സ്പോ 2024′ എന്ന മേളയില്‍ 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.
നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന എക്സ്പോയില്‍ ആയിരത്തിലേറെ തൊഴിലവസരങ്ങളുണ്ടാകും. പുതുമുഖങ്ങള്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും യുവജന കമ്മീഷന്‍ വെബ്സൈറ്റില്‍ (ksyc.kerala.gov.in) നല്‍കിയിട്ടുള്ള ലിങ്ക് വഴി തൊഴില്‍ മേളയില്‍ അപേക്ഷിക്കാം. ഫോണ്‍: 0471 2308630, 7907565474.
No comments
Post a Comment