അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ തുടർച്ചയായി 27-ാം തീയതി മുതൽ രാഗ സേവ എന്ന പേരിൽ കലാപ്രകടനങ്ങൾ നടന്നുവരികയാണ്. ബോളിവുഡ് താരങ്ങളടക്കം രാഗ സേവ നടത്തുന്നുണ്ട്. ഇക്കൂട്ടത്തിൽ പ്രശസ്ത നടിയും നർത്തകിയുമായ വൈജയന്തിമാല നടത്തിയ നൃത്തപ്രകടനത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.90-ാം വയസിലാണ് വൈജയന്തിമാല പ്രായത്തെ തോൽപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്.ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട പദ്മ പുരസ്കാരങ്ങളിൽ വൈജയന്തിമാല പദ്മ വിഭൂഷൺ പുരസ്കാരത്തിന് അർഹയായിരുന്നു. നേരത്തേ പദ്മശ്രീ, കലൈമാമണി, സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ അവരെ തേടിയെത്തിയിട്ടുണ്ട്.പ്രായത്തിന്റെ വെല്ലുവിളികളെ തോൽപ്പിച്ചുകൊണ്ടുള്ള വൈജയന്തിമാലയുടെ ഭരതനാട്യത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകാൻ അധികസമയമൊന്നും വേണ്ടിവന്നില്ല.നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.
No comments
Post a Comment