കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന ഹജ് തീർഥാടകരുടെ യാത്രാനിരക്ക് കുറച്ചു
മലപ്പുറം :- കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന ഹജ് തീർഥാടകരുടെ യാത്രാനിരക്ക് കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം രേഖാമൂലം അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന 1.65 ലക്ഷം രൂപയിൽനിന്ന് 42,000 രൂപ കുറച്ച് 1.23 ലക്ഷം രൂപ ആക്കിയതായാണ് അറിയിപ്പ്. മന്ത്രി വി.അബ്ദുറഹ്മാൻ നൽകിയ കത്തിനു കേന്ദ്രമന്ത്രി സ്മൃതി ഇറാനി അയച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തേ, എംപിമാരുടെ സംഘം മന്ത്രിയെ സമീപിച്ചപ്പോൾ ഏകദേശം 40,000 രൂപ കുറയ്ക്കുന്ന കാര്യം കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. കേരളത്തിലെ മറ്റ് ഹജ് പുറപ്പെടൽ കേന്ദ്രങ്ങളായ കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലെ നിരക്ക് 86,000- 89,000 രൂപയാണ്. നിരക്ക് കുറച്ചെങ്കിലും കോഴിക്കോടുവഴിയുള്ള ഹജ് യാത്രയ്ക്ക് ഇപ്പോഴും ഏകദേശം 34,000 രൂപ അധികം നൽകണമെന്നതാണു സ്‌ഥിതി
No comments
Post a Comment