Header Ads

  • Breaking News

    അശ്ലീല വീഡിയോകൾ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ട്, ചോദ്യം ചെയ്യലിനായി വിളിപ്പിക്കും; ബ്ലാക്ക് മെയിൽ സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരളപൊലീസ്





    വിദേശത്തുനിന്ന് വാട്സാപ്പിൽ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി കേരളപൊലീസ്. അപരിചിതമായ രാജ്യാന്തര വാട്സ്ആപ്പ് കോളുകൾ അറ്റൻഡ് ചെയ്യുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണെന്നും ഇത്തരം വ്യാജ കോളുകളിൽ വിശ്വസിച്ച് നിരവധി സ്ത്രീകൾക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട് എന്നും കേരള പൊലീസ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു.

    താങ്കളുടെ ഫോൺ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അശ്ലീല വീഡിയോകൾ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അറിയിക്കും. ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പറഞ്ഞ്‌ സ്ത്രീകളെ ഭയപ്പെടുത്തി കേസ് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടും.ഇതിൽ നിന്ന് രക്ഷപ്പെടാനായി അപരിചിതമായ വിദേശ നമ്പറുകളിലെ കോളുകൾ സ്വീകരിക്കാതിരിക്കണം. എല്ലാത്തരം സൈബർ തട്ടിപ്പിനെതിരെയും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

    കേരള പൊലീസിന്റെ സോഷ്യൽമീഡിയ പോസ്റ്റ്

    വിദേശത്തുനിന്ന് വാട്സാപ്പിൽ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക.
    അപരിചിതമായ രാജ്യാന്തര വാട്സ്ആപ്പ് കോളുകൾ അറ്റൻഡ് ചെയ്യുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണ്. ഇത്തരം വ്യാജ കോളുകളിൽ വിശ്വസിച്ച് നിരവധി സ്ത്രീകൾക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. സൈബർ ഡിവൈ എസ് പി എന്നു പരിചയപ്പെടുത്തിയാണ് ഇക്കൂട്ടർ വിളിക്കുന്നത്. താങ്കളുടെ ഫോൺ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും അശ്ലീല വീഡിയോകൾ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അറിയിക്കുന്നു. ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പറഞ്ഞ്‌ ഭയപ്പെടുത്തുന്നു. ഇതോടെ പേടിച്ചു പോകുന്ന സ്ത്രീകളെ തുടർന്നുള്ള ദിവസങ്ങളിൽ വിളിച്ച് കേസ് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുന്നു.ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതമായ വിദേശ നമ്പറുകളിലെ കോളുകൾ സ്വീകരിക്കാതിരിക്കുക. എല്ലാത്തരം സൈബർ തട്ടിപ്പിനെതിരെയും പരമാവധി ജാഗ്രത പാലിക്കുക. സംശയാസ്പദമായ സംഭവങ്ങൾ പോലീസിൻ്റെ ശ്രദ്ധയിൽ പെടുത്തുക.

    No comments

    Post Top Ad

    Post Bottom Ad