വടകരയിൽ മത്സരിക്കണമെന്നറിഞ്ഞ് ഞെട്ടി’; വടകരയുടെ ടീച്ചറമ്മ ടിപിയുടെ അമ്മ പത്മിനിയമ്മയെന്ന് ഷാഫി പറമ്പിൽ
വടകരയിൽ മത്സരിക്കണമെറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് ഷാഫി പറമ്പിൽ. വടകരയിൽ മത്സരിക്കുന്നത് ജയിക്കാനാണ്. വടകരയിലെ ജനങ്ങൾക്കുള്ള നന്ദി പ്രവർത്തിയിലൂടെ കാണിക്കും. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി തന്നെക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.വടകരയിൽ മത്സരിക്കണമെന്ന തീരുമാനം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. പ്രയാസമുണ്ടായി. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉറപ്പാണ്. ബിജെപി അവിടെ ജയിക്കില്ല. യുഡിഎഫ് സ്ഥാനാർഥി തന്നെക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കും. പാലക്കാട്ടുകാർക്ക് ആരെ തോൽപിക്കണമെന്ന് അറിയാം.
മത്സരിക്കുന്നത് ജയിക്കാനാണ്. ടിപി യെ 51 വെട്ടിയവരുടെ പ്രത്യയശാസ്ത്രത്തെ വടകരയുടെ മണ്ണിൽ തോൽപ്പിക്കണം. വടകരയുടെ ടീച്ചറമ്മ ടി.പിയുടെ അമ്മ പത്മിനിയമ്മയാണ്. വടകരയിൽ മനുഷ്യത്വം വറ്റാത്തവരുടെ വോട്ട് ലഭിക്കുക യുഡിഎഫിനായിരിക്കും. തനിക്ക് വോട്ടു തന്നാൽ നിങ്ങൾക്ക് ഖേദിക്കേണ്ടി വരില്ല എന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഷാഫി പറമ്പിൽ അർധരാത്രി തന്നെ വിളിച്ച് കരഞ്ഞെന്ന് കോൺഗ്രസ് നേതാവ് എം കെ രാഘവൻ പറഞ്ഞു. വടകരയിൽ നിന്ന് ഒഴിവാക്കാൻ അഭ്യർഥിക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു. എന്നാൽ ഇന്ന് ഷാഫിക്ക് ലഭിച്ചത് മാസ് എൻട്രിയാണ്. അദ്ദേഹം രണ്ട് ലക്ഷം ഭൂരിപക്ഷത്തിൽ വടകരയിൽ ജയിക്കുമെന്നും രാഘവൻ അഭിപ്രായപ്പെട്ടു.
വടകരയിൽ യുഡിഎഫിന് വൻ ഭൂരിപക്ഷം ഉറപ്പെന്ന് ഷാഫി പറമ്പിൽ നേരത്തെ പറഞ്ഞിരുന്നു. മണ്ഡലത്തിൽ യുഡിഎഫ് വൻ ഭൂരിപക്ഷം നേടും. വടകരയിൽ നടക്കുന്നത് രണ്ട് ആശയങ്ങൾ തമ്മിലുള്ള മത്സരമാണ്. ഭരണകൂടത്തിന്റെ ദുർഭരണത്തിനെതിരെ ജനങ്ങൾ വിധിയെഴുതും. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവൺമെന്റിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും ഷാഫി പറഞ്ഞു. വടകരയിലെത്തിയ ഷാഫി പറമ്പിലിന് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്
No comments
Post a Comment