Header Ads

  • Breaking News

    തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ, നിരവധി പേര്‍ ചികിത്സയില്‍; അല്‍ഫാം, ഷവായി, മന്തി എന്നിവ കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്



    തിരുവനന്തപുരം: തിരുവനന്തപുരത്ത് വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ. സ്പൈസി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അല്‍ഫാം, ഷവായി, മന്തി എന്നിവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

    ഭക്ഷ്യവിഷബാധയാണെന്ന് ആശുപത്രി സുപ്രണ്ടന്റ് സ്ഥിരീകരിച്ചു. തുടര്‍ന്ന് നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡും സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പും സ്പൈസി റസ്റ്റോറന്റ് പൂട്ടിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് പഴകിയ മാംസം ഉള്‍പ്പെടെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. ജീവനക്കാരുടെ മുറിയില്‍ നിന്നും പഴകിയ ഭക്ഷണം കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

     

    No comments

    Post Top Ad

    Post Bottom Ad