Header Ads

  • Breaking News

    ഇനി സിനിമയിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചു: കാരണം തുറന്നു പറഞ്ഞ് എം എം മണി


    തിരുവനന്തപുരം: സിനിമയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും ഇനി സിനിമയിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചതിന് പിന്നിലെ കാരണത്തെ കുറിച്ചും തുറന്നുപറഞ്ഞ് എംഎം മണി എംഎൽഎ. സിനിമ കാണാൻ വളരെ ഇഷ്ടമുള്ള ആളാണ് താനെന്നും മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം തുടങ്ങിയവരെ ഒത്തിരി ഇഷ്ടമാണെന്നും എംഎം മണി വ്യക്തമാക്കി. ഇനി സിനിമയിൽ അഭിനയിക്കണ്ടെന്ന് പാർട്ടി തീരുമാനിച്ചുവെന്നും അതിന് ശേഷം പോയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

    പിന്നീട് അഭിനയിക്കാൻ അവസരം വന്നുമില്ല. സമയം കിട്ടുമ്പോഴൊക്കെ സിനിമ കാണാറുണ്ട്. കലാകാരന്മാരെ എല്ലാവരെയും ഇഷ്ടമാണ്. സ്ഥിരം സിനിമ കാണുന്ന ആളായിരുന്നു താൻ. പല തവണ ഒരു സിനിമ തന്നെ കണ്ടിട്ടുണ്ട്. നല്ല കഥയുള്ള എല്ലാ സിനിമകളും കാണും. അവ ഇഷ്ടവുമാണ്. കാതൽ കണ്ടെന്നാണ് തന്റെ ഓർമ. നേര് കണ്ടിരുന്നു. മലൈക്കോട്ടൈ വാലിബനും കണ്ടു. എന്തെങ്കിലും ഒരു നേരംമ്പോക്ക് വേണ്ടേയെന്നും അദ്ദേഹം ചോദിക്കുന്നു.

    നടിമാരിൽ തനിക്ക് ലളിത, പദ്മിനി, രാഗിണി ഇവരെയൊക്കെ ഇഷ്ടമായിരുന്നു. നടന്മാരിൽ സത്യൻ, നസീർ തുടങ്ങിയവരെയെല്ലാം ഇഷ്ടമാണെന്നും എം എം മണി കൂട്ടിച്ചേർത്തു. എം എം മണി അഭിനയിച്ചത് ഇരുവഴി തിരിയുന്നിടം എന്ന ചിത്രത്തിലാണ്. 2015ൽ ബിജു സി കണ്ണന്റെ സംവിധാനത്തിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. കലാഭവൻ മണി ആയിരുന്നു ചിത്രത്തിലെ നായകൻ.

    No comments

    Post Top Ad

    Post Bottom Ad